ന്യൂഡല്‍ഹി: വ്യാപാരമുദ്രാ അവകാശങ്ങള്‍ ലംഘിച്ചതിന് ആമസോണ്‍ ഇന്ത്യയ്ക്ക് 39 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി. ആമസോണിന്റെ ഒരു യൂണിറ്റിന് 337 കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ബെവര്‍ലി ഹില്‍സ് പോളോ ക്ലബ് (ബിഎച്ച്പിസി) കുതിര വ്യാപാരമുദ്രയുടെ ഉടമയായ ലൈഫ്‌സ്‌റ്റൈല്‍ ഇക്വിറ്റീസ് ആണ് കേസ് ഫയല്‍ ചെയ്തത്. ആമസോണ്‍ ഇന്ത്യ സമാനമായ ലോഗോയുള്ള വസ്ത്രങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നുവെന്ന് അവകാശപ്പെട്ടായിരുന്നു കേസ്.
നിയമലംഘനം നടത്തിയ ബ്രാന്‍ഡ് ആമസോണ്‍ ടെക്‌നോളജീസിന്റേതാണെന്നും ആമസോണ്‍ ഇന്ത്യ പ്ലാറ്റ്ഫോമിലാണ് വിറ്റതെന്നും കോടതി പരാമര്‍ശിച്ചു. ഇന്ത്യന്‍ വ്യാപാരമുദ്ര നിയമത്തിലെ ഒരു നാഴികക്കല്ലായ വിധിയായിട്ടാണ് നിയമവിദഗ്ധര്‍ ഇതിനെ കാണുന്നത്.
85 പേജുള്ള ഉത്തരവില്‍, ലംഘനം നടത്തിയ ഉല്‍പ്പന്നത്തിലെ ലോഗോ ബിഎച്ച്പിസിയുടെ വ്യാപാരമുദ്രയുമായി ഏതാണ്ട് സമാനമാണെന്ന് ഡല്‍ഹി ഹൈക്കോടതി പ്രസ്താവിക്കുകയും ആമസോണിനെതിരെ 'സ്ഥിരമായ നിരോധനം' പുറപ്പെടുവിക്കുകയും ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്