മുംബൈ നൽകിയ 124 റൺസ് വിജയ ലക്ഷ്യം വെറും 14.3 ഓവറിൽ നേടി ഡൽഹി ക്യാപിറ്റൽസ്. ഓപ്പണർമാരായ മെഗ് ലാന്നിംഗും ഷഫാലി വർമ്മയും അടിച്ച് തകർത്തപ്പോൾ ഡൽഹി ഒന്നാം വിക്കറ്റിൽ 85 റൺസാണ് നേടിയത്.
28 പന്തിൽ 43 റൺസ് നേടിയ ഷഫാലി പുറത്തായ ശേഷം മെഗ് ലാന്നിംഗ് ജമീമ റോഡ്രിഗസ് കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു. മെഗ് ലാന്നിംഗ് തന്റെ അർദ്ധ ശതകം പൂർത്തിയാക്കിയാണ് അനായാസ ജയം ഒരുക്കിയത്.
ലാന്നിംഗ് 49 പന്തിൽ 60 റൺസും ജെമീമ 15 റൺസും നേടി പുറത്താകാതെ നിന്നപ്പോൾ രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 39 റൺസ് നേടി.
ആദ്യം ബാറ്റ് ചെയ്തു മുംബൈ ഇന്ത്യൻസ് മിന്നു മണിയും ജെസ്സ് ജോന്നാസെന്നും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് മാത്രമേ നേടാനായുള്ളു. 22 റൺസ് വീതം നേടിയ ഹർമ്മൻപ്രീത് കൗറും ഹെയ്‌ലി മാത്യൂസും ആണ് മുംബൈയുടെ ടോപ് സ്‌കോറർമാർ. നാറ്റ് സ്‌കിവർ ബ്രണ്ട് 18 റൺസ് നേടിയപ്പോൾ അമേലിയ കെറും അമൻജോത് കൗറും 17 റൺസ് വീതം നേടി.
10 പന്തിൽ 17 റൺസ് നേടി പുറത്താകാതെ നിന്ന അമൻജോത് ആണ് മുംബൈയെ 123 റൺസിലേക്ക് എത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്