ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഞായറാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങളുണ്ടാവുമെന്ന് സൂചന. പേസര്‍ മുഹമ്മദ് ഷമിക്ക് ഇന്ത്യ വിശ്രമം നല്‍കിയേക്കും. അദ്ദേഹത്തിന് പകരം ഇടംകൈയ്യന്‍ മീഡിയം പേസര്‍ അര്‍ഷ്ദീപ് സിംഗ് ടീമിലെത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 23 ന് പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തില്‍ ഷമി തന്റെ ആദ്യ സ്‌പെല്ലിനിടെ അല്‍പ്പം അസ്വസ്ഥനായിരുന്നു. വലതുകാലിന് ചികിത്സ ലഭിച്ച ശേഷം പേസര്‍ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ടീം മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ കാര്യത്തില്‍ റിസ്‌ക് എടുത്തേക്കില്ല. പ്രത്യേകിച്ചും മാര്‍ച്ച് 4 ന് ഇന്ത്യ സെമി ഫൈനല്‍ കളിക്കുന്നതിനാല്‍.
ന്യൂസിലന്‍ഡ് നിരയില്‍ അഞ്ച് ഇടംകൈയ്യന്‍ ബാറ്റര്‍മാരുടെ സാന്നിധ്യവും അര്‍ഷ്ദീപ് സിംഗിന് അനുകൂലമാണ്. വെള്ളിയാഴ്ചത്തെ പരിശീലന സെഷന്‍ ഒരു സൂചനയാണെങ്കില്‍, പഞ്ചാബ് പേസര്‍, ഷമിക്ക് പകരക്കാരനാകാന്‍ സാധ്യതയുണ്ട്.
ബൗളിംഗ് കോച്ച് മോണെ മോര്‍ക്കലിന്റെ നിരീക്ഷണത്തില്‍ അര്‍ഷ്ദീപ് പരിശീലനം നടത്തി. 13 ഓവര്‍ ഫുള്‍ റണ്ണപ്പോടെ അദ്ദേഹം ബൗള്‍ ചെയ്തു. ഷമി 6-7 ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. ഫുള്‍ റണ്ണപ്പോടെയായിരുന്നില്ല ബൗളിംഗ്.
ഇന്ത്യയും ന്യൂസിലന്‍ഡും ഇതിനകം സെമി ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍ മത്സരത്തിലെ വിജയികള്‍ ഗ്രൂപ്പ് ടോപ്പര്‍മാരായി ഫിനിഷ് ചെയ്യും, അത് സെമിഫൈനലില്‍ അവരുടെ എതിരാളികളെ നിര്‍ണ്ണയിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്