ഒരു രഞ്ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി വിദർഭയുടെ ഹർഷ് ദുബെ. നാഗ്പുരിൽ നടക്കുന്ന കേരളം -വിദർഭ ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സിൽ കേരളത്തിന്റെ മൂന്നുവിക്കറ്റുകൾ വീഴ്ത്തി ദുബെ.
രഞ്ജി ട്രോഫി 2024 -25 സീസണിൽ 19 ഇന്നിങ്‌സുകളിൽനിന്നായി ഹർഷ് ദുബെ 69 വിക്കറ്റുകളാണ് നേടിയത്. സെമി ഫൈനലിൽ മുംബൈക്കെതിരേ രണ്ടാം ഇന്നിങ്‌സിൽ ഏഴുവിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ദുബെയുടെ മിന്നും ഫോമിലാണ് മുംബൈയെ തകർത്ത് വിദർഭ ഫൈനലിലെത്തിയത്.
ബിഹാറിന്റെ അഷുതോഷ് അമനാണ് ഇതിനു മുൻപ് ഒരു രഞ്ജി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിരുന്നത്. 2018-19ൽ 68 വിക്കറ്റുകളാണ് താരം നേടിയത്. സൗരാഷ്ട്രയുടെ ജയദേവ് ഉനദ്കട്ട് 2019-20 സീസണിൽ 67 വിക്കറ്റുകൾ നേടി. പഞ്ചാബിന്റെ ബിഷൻ സിങ് ബേദി 64, കർണാടകയുടെ ദോഡ ഗണേഷ് 62, ഹൈദരാബാദിന്റെ കൻവാൽജിത് സിങ് 62 എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്