കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഭാവിയിൽ ക്ലബ്ബിലേക്കുള്ള തിരിച്ചുവരവിനെ തള്ളിക്കളയാനാകില്ലെന്ന് പറഞ്ഞു.
'നിങ്ങൾക്ക് ഒരിക്കലും അറിയാനാകില്ല, ഫുട്‌ബോളിൽ എന്തും സാധ്യമാണ്. നിരവധി സാധ്യതകളുണ്ട്, അതിനാൽ നിങ്ങൾക്ക് ഒരിക്കലും അറിയാനാകില്ല. ഇപ്പോൾ സീസൺ പൂർത്തിയാക്കാൻ അവരെ അനുവദിക്കണമെന്ന് ഞാൻ കരുതുന്നു, പിന്നീട് നമുക്ക് നോക്കാം.' ഇവാൻ തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞു.
വുകോമനോവിച്ച് പോയതിനുശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതാണ് കേരളം കണ്ടത്. മിഖായേൽ സ്റ്റാറെയെ മുഖ്യ പരിശീലകനായി നിയമിച്ചെങ്കിലും സീസൺ മധ്യത്തിൽ അദ്ദേഹം പുറത്തായി. ക്ലബ്ബ് ഇതുവരെ സ്ഥിരം പകരക്കാരനെ നിയമിച്ചിട്ടില്ല. പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇനി അടുത്ത പരിശീലകനായി ആരെ എത്തിക്കും എന്നാണ്്് ആരാധകർ ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്