ന്യൂജേഴ്‌സി: ബീറ്റ്‌സ് ഓഫ് കേരളയ്ക്ക് പുതിയ നേതൃത്വം

MARCH 1, 2025, 4:49 AM

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ആസ്ഥാനമായീ പ്രവർത്തിക്കുന്ന യുവ മലയാളി സംഘടനയായ ബീറ്റ്‌സ് ഓഫ് കേരളയ്ക്ക് പുതിയ നേതൃത്വം. 2025-2027 വർഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളെയാണ് ഇക്കഴിഞ്ഞ ദിവസം നടത്തപ്പെട്ട ആനുവൽ ജനറൽ ബോഡി മീറ്റിംഗിൽ വച്ച് തിരെഞ്ഞെടുത്തത്.

പ്രസിഡന്റ് സാജൻ ബാബു, വൈസ് പ്രസിഡന്റ് ജിൻസ് തര്യൻ, സെക്രട്ടറി ഹരികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അനീഷ് നായർ, ട്രഷറർ സൗബിൻ മാത്യു, ജോയിന്റ് ട്രഷറർ റിനു ബാബു, പബ്ലിക് റിലേഷൻസ് ഓഫീസർ തോമസ് പോൾ, ഓഡിറ്റർ സുമേഷ് സുരേന്ദ്രൻ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ ശ്രുതി ജോർജ്, സൗമ്യ അജുൺ എന്നിവരെയാണ് തിരഞ്ഞെടുത്തത്.

ട്രൈസ്റ്റേറ്റിലെ എല്ലാ മലയാളികളുടെയും സഹായ സഹകരണങ്ങൾ ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാവണമെന്ന് നിയുക്ത പ്രസിഡന്റ് സാജൻ ബാബു അഭ്യർഥിച്ചു.

vachakam
vachakam
vachakam

2022-2024 വർഷങ്ങളിൽ വളരെ സ്തുത്യർഹമായ രീതിയിൽ സംഘടനയെ നയിച്ച സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അനൂപ് ജോർജ് ബീറ്റ്‌സ് ഓഫ് കേരളയുടെ അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും പുതിയ നേതൃത്വത്തിന് ആശംസകൾ നേരുകയും ചെയ്തു. 

തോമസ് പോൾ, പി.ആർ.ഒ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam