മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുടെ ഭാഗമായി ഗുജറാത്തിലെ നാദിയാദില്‍ 200 മീറ്റര്‍ നീളമുള്ള മെയ്ക്ക് ഇന്‍ ഇന്ത്യ സ്റ്റീല്‍ പാലത്തിന്റെ ആദ്യ സ്പാന്‍ ഈ മാസം ഉദ്ഘാടനം ചെയ്യും.
ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവയെ ബന്ധിപ്പിക്കുന്ന ദേശീയപാത -48 ലാണ് പാലം സ്ഥിതി ചെയ്യുന്നത്. ഓഗസ്റ്റില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഏകദേശം 1,500 മെട്രിക് ടണ്‍ ഭാരമുള്ള ഈ പാലത്തിന് 14.3 മീറ്റര്‍ വീതിയും 14.6 മീറ്റര്‍ ഉയരവുമുണ്ട്.
ഉത്തര്‍പ്രദേശിലെ ഹാപൂരിനടുത്തുള്ള സലാസര്‍ വര്‍ക്ക്‌ഷോപ്പില്‍ നിര്‍മ്മിച്ച ഈ പാലത്തിന്റെ ഭാഗങ്ങള്‍ ആദ്യമായി സി -5 സിസ്റ്റം ഉപയോഗിച്ച് പെയിന്റ് ചെയ്തിട്ടുണ്ട്. ടോര്‍ ഷിയര്‍ ടൈപ്പ് ഹൈ സ്‌ട്രെങ്ത് ബോള്‍ട്ടുകള്‍ (ടിടിഎച്ച്എസ്ബി) ഉപയോഗിച്ചാണ് ഇതിന്റെ സ്റ്റീല്‍ ഭാഗങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നത്.
സാധാരണയായി 40 മുതല്‍ 45 മീറ്റര്‍ വരെ നീളമുള്ള സ്റ്റീല്‍ പാലങ്ങളാണ് ഹൈവേ, എക്‌സ്പ്രസ് വേ, റെയില്‍വേ ക്രോസിംഗുകള്‍ എന്നിവ സുഗമമാക്കുന്നതിന് ഏറ്റവും അനുയോജ്യം. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി, മഹാരാഷ്ട്രയില്‍ 11 ഉം ഗുജറാത്തില്‍ 17 ഉം ആയി ആകെ 28 സ്റ്റീല്‍ പാലങ്ങള്‍ നിര്‍മ്മിക്കും.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷന്‍ പുനര്‍വികസന പദ്ധതി പരിശോധിക്കുകയും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ 360 കിലോമീറ്റര്‍ പൂര്‍ത്തിയായതായും പ്രഖ്യാപിക്കുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നന്നായി പുരോഗമിക്കുന്നുണ്ടെന്നും ‘കടലിനടിയിലൂടെയുള്ള തുരങ്കത്തിന്റെ ഏകദേശം 2 കിലോമീറ്റര്‍ തയ്യാറാണെന്നും’ അദ്ദേഹം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്