ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബദരീനാഥിലെ മന ഗ്രാമത്തിന് സമീപം ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ക്യാമ്പിലുണ്ടായ ഹിമപാതത്തില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ 4 തൊഴിലാളികള്‍ മരിച്ചു. ഹിമപാതത്തില്‍ കുടുങ്ങിയ 50 തൊഴിലാളികളെ ഇതിനകം രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇനി 5 തൊഴിലാളികളെ കൂടി മഞ്ഞിനടിയില്‍ നിന്ന് പുറത്തെടുക്കാനുണ്ട്. ഇവരെ രക്ഷിക്കാനുള്ള ഓപ്പറേഷന്‍ പുരോഗമിക്കുകയാണ്. ആറ് ഹെലികോപ്റ്ററുകള്‍ ജോഷിമഠിലെ ആശുപത്രിയിലേക്ക് ആളുകളെ കൊണ്ടുപോകാന്‍ വിന്യസിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ ഒഴിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഡെറാഡൂണിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറും (പിആര്‍ഒ) പ്രതിരോധ മന്ത്രാലയ വക്താവുമായ ലെഫ്റ്റനന്റ് കേണല്‍ മനീഷ് ശ്രീവാസ്തവ പറഞ്ഞു. ഇതിനകം 23 വ്യക്തികളെ ജോഷിമഠിലേക്ക് എത്തിച്ചിട്ടുണ്ട്.
24 മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുന്ന 55 തൊഴിലാളികളില്‍ ബാക്കിയുള്ള അഞ്ചുപേരെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യവും രക്ഷാപ്രവര്‍ത്തന സംഘവും പ്രതികൂല കാലാവസ്ഥയിലും വലിയ പ്രയത്‌നമാണ് നടത്തുന്നത്.
ആദ്യ ദിനം 33 പേരെ രക്ഷപെടുത്തിയിരുന്നു. രണ്ടാം ദിവസം തിരച്ചില്‍ പുനരാരംഭിച്ച ഇന്ത്യന്‍ സൈന്യം 17 പേരെ കൂടി രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെ സിവില്‍ ഹെലികോപ്റ്ററുകളില്‍ ജോഷിമഠിലേക്ക് കൊണ്ടുപോയി.
കനത്ത മഞ്ഞുവീഴ്ചയ്ക്കും കൂടുതല്‍ ഹിമപാതങ്ങളുടെ ഭീഷണിക്കും ഇടയില്‍ ശേഷിക്കുന്ന തൊഴിലാളികളെ കണ്ടെത്തുന്നത് കൂടുതല്‍ വെല്ലുവിളിയായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്