ലിവർപൂൾ മാനേജർ ആർനെ സ്ലോട്ടിന് രണ്ട് മത്സരങ്ങളിൽ വിലക്ക്

MARCH 1, 2025, 8:12 AM

ഫെബ്രുവരി 12ന് എവർട്ടണിനെതിരായ മെഴ്‌സിസൈഡ് ഡെർബിയിൽ ചുവപ്പ് കാർഡ് ലഭിച്ച ലിവർപൂൾ മാനേജർ ആർനെ സ്ലോട്ടിന് രണ്ട് മത്സരങ്ങളിൽ വിലക്കും 70,000 പൗണ്ട് പിഴയും വിധിച്ചു. എവർട്ടണ് എതിരായ ഫലത്തിൽ നിരാശനായ സ്ലോട്ട് റഫറി മൈക്കൽ ഒലിവറിനോട് മോശം പെരുമാറ്റം നടത്തിയതിനായിരുന്നു ചുവപ്പ് കണ്ടത്.

ന്യൂകാസിലിനെതിരായ മത്സരവും മാർച്ച് 8ന് നടക്കുന്ന സതാംപ്ടണിനെതിരെയുള്ള മത്സരവും അദ്ദേഹത്തിന് നഷ്ടമാകും. എന്നിരുന്നാലും, യൂറോപ്യൻ ഗെയിമുകൾക്കോ ലീഗ് കപ്പ് ഫൈനലിനോ വിലക്ക് ബാധകമല്ല. മാർച്ച് 5ന് പിഎസ്ജിക്കെതിരായ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനും മാർച്ച് 16ന് ന്യൂകാസിലിനെതിരായ ലീഗ് കപ്പ് ഫൈനലിനും അദ്ദേഹം ടച്ച് ലൈനിൽ ഉണ്ടാകും.

മത്സരത്തിനിടെയുണ്ടായ സംഭവങ്ങൾക്ക് ലിവർപൂളിനും എവർട്ടണിനും യഥാക്രമം 50,000 പൗണ്ടും 65,000 പൗണ്ടും പിഴ ചുമത്തി. പല തിരിച്ചടികൾ ഉണ്ടായിരുന്നിട്ടും, 20-ാമത് ഇംഗ്ലീഷ് ലീഗ് കിരീട പോരാട്ടത്തിൽ ലിവർപൂൾ പ്രീമിയർ ലീഗ് പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് 11 പോയിന്റ് ലീഡിൽ തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam