മോസ്‌കോ : മുൻ ലോകചെസ് ചാമ്പ്യനും റഷ്യൻ ഗ്രാൻഡ് മാസ്റ്ററുമായ ബോറിസ് സ്പാസ്‌കി (88) അന്തരിച്ചു. റഷ്യൻ ചെസ് ഫെഡറേഷനാണ് ബോറിസ് സ്പാസ്‌കിയുടെ മരണ വിവരം പുറത്തുവിട്ടത്. 1969 മുതൽ 72 വരെ ലോക ചെസ് ചാമ്പ്യനായിരുന്നു. 1972ൽ നൂറ്റാണ്ടിന്റെ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ അമേരിക്കൻ ഇതിഹാസം ബോബി ഫിഷറിനോട് സ്പാസ്‌കി പരാജയപ്പെട്ടിരുന്നു.
1956ൽ 19-ാം വയസിൽ ആസ്റ്റർഡാമിൽ നടന്ന കാൻഡിഡേറ്റ് ചെസ് ടൂർണമെന്റിലൂടെ അരങ്ങേറ്റം കുറിച്ച സ്പാസ്‌കി 1962 മുതൽ 72വരെ ഏഴ് തവണ സോവിയറ്റ് ഒളിമ്പ്യാഡ് ടീമിനെ പ്രതിനിധീകരിച്ചു. 1976ൽ അദ്ദേഹം ഫ്രാൻസിലേക്ക് കുടിയേറി. 1984മുതൽ 88വരെ ചെസ് ഒളിമ്പ്യാഡിൽ ഫ്രാൻസിനെ പ്രതിനിധീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്