വാഷിംഗ്ടൺ: ഇംഗ്ലീഷ് അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ട്.
നിരവധി തദ്ദേശീയ ഭാഷകളുള്ള അമേരിക്കയ്ക്ക് ഔദ്യോഗിക ഭാഷയില്ല. 250 വർഷത്തെ യുഎസ് ചരിത്രത്തിൽ ഇത്തരമൊരു നീക്കം ഇതാദ്യമാണ്.
ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കുന്നത് രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുമെന്നും സർക്കാർ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അവകാശപ്പെടുന്നു.
നിലവിൽ, യുഎസിലെ 50 സംസ്ഥാനങ്ങളിൽ 30-ലധികം സംസ്ഥാനങ്ങളും ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കുന്ന നിയമങ്ങൾ പാസാക്കിയിട്ടുണ്ട്, ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഗ്രൂപ്പായ 'യുഎസ് ഇംഗ്ലീഷ്' പറയുന്നു.
ഇംഗ്ലീഷ് കൂടാതെ സ്പാനിഷ്, ചൈനീസ്, തഗാലോഗ്, വിയറ്റ്നാമീസ്, അറബിക് എന്നീ ഭാഷകളാണ് രാജ്യത്ത് സാധാരണയായി ഉപയോഗിക്കുന്നത്. നിലവില്‍ ലോകത്തെ 178 രാജ്യങ്ങള്‍ക്കാണ് ഔദ്യോഗിക ഭാഷയുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്