ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗലിൽ മലയാളി സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കോട്ടയം പൊൻകുന്നം കൂരാളി സ്വദേശി സാബു ജോൺ (59) ആണ് കൊല്ലപ്പെട്ടത്. ദിണ്ടിഗലിൽ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു ഇദ്ദേഹം എന്നാണ് ലഭിക്കുന്ന വിവരം.
തോട്ടത്തിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് കുറഞ്ഞത് നാലുദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം സാബു ജോണ്‍ ഒരാഴ്ചയായി ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നുവെന്നാണ് സഹോദരൻ വ്യക്തമാക്കുന്നത്. ഒരു മാസം മുമ്പാണ് തമിഴ്നാട്ടിലേക്ക് പോയത്. സ്ഥലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്