കൊച്ചി : കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് കർശന നിർദേശവുമായി ഹൈക്കമാൻഡ്. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളെ നിരാശപ്പെടുത്തരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടു.
പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും എതിർകക്ഷികൾക്ക് ഗുണം നൽകുന്ന തരത്തിൽ പരസ്യ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡൽഹിയിൽ നടന്ന നേതൃയോഗം വ്യക്തമാക്കി.
കെപിസിസി മുൻ അധ്യക്ഷൻമാർ, കെപിസിസി ഭാരവാഹികൾ, കെപിസിസി പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന എംപിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
കേരളത്തിലെ സംഘടനാ പ്രശ്നങ്ങളും പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിനെപ്പറ്റിയും യോഗം ചർച്ച ചെയ്തു. എന്നാൽ പാർട്ടി പുനഃസംഘടന യോഗത്തിൽ ചർച്ചയായില്ല. എൽഡിഎഫ് സർക്കാരിനെ സഹായിക്കുന്ന യാതൊരു നടപടിയും പ്രസ്താവനയും കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് ഹൈക്കമാൻഡ് നിർദേശം നൽകി.
അങ്ങനെയുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും നേതൃത്വം അറിയിച്ചു. കേരളത്തിൽ ജനങ്ങൾ മാറ്റം ആവശ്യപ്പെടുന്നതായി കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി അറിയിച്ചു. ജനങ്ങളുടെ ഈ ആവശ്യത്തിന് എതിരെയുള്ള ഏത് പ്രവർത്തനങ്ങള്‍ക്കെതിരെയും കടുത്ത അച്ചടക്ക നടപടി എടുക്കുമെന്നുമെന്നും ദീപാ ദാസ് മുൻഷി യോഗത്തിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്