തിരുവനന്തപുരം: ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ വിലങ്ങാട് അടക്കമുള്ള വില്ലേജുകളിലെ പ്രകൃതി ദുരന്തബാധിതരുടെ വായ്പകളിലും വിവിധ സർക്കാർ കുടിശ്ശികകളിലുമുള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും മൊറൊട്ടോറിയം പ്രഖ്യാപിച്ചു.
സംസ്ഥാന സർക്കാരാണ് മൊറൊട്ടോറിയം അനുവദിക്കാൻ തീരുമാനിച്ചത്. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്കിയാട്, തിനൂർ, എടച്ചേരി, വാണിമേല്‍, നാദാപുരം എന്നീ വില്ലേജുകളിലെ റവന്യൂ റിക്കവറി കൂടിശ്ശികകള്‍ക്കാണ് മൊറട്ടോറിയം ബാധകമാവുക.
കേരള റവന്യൂ റിക്കവറി ആക്റ്റ്- 1968, സെക്ഷന്‍ 83B പ്രകാരമാണ് സർക്കാർ മൊറൊട്ടോറിയം അനുവദിച്ചത്. 2024 ആഗസ്റ്റ് 13ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ദുരന്തമേഖലയിലെ കര്‍ഷകര്‍ എടുത്ത കാര്‍ഷിക ലോണുകള്‍ എഴുതി തള്ളാന്‍ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു.
കൂടുതല്‍ കടക്കെണിയിലേക്കും ജപ്തി നടപടിയിലേക്കും കര്‍ഷകരെ തള്ളി വിടരുത്. കൃഷിനാശം അതിഭീകരമാണ്. സമീപ കാലത്തൊന്നും ഇവിടെ കൃഷി ഇറക്കാന്‍ സാധ്യമല്ല. കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്