ട്യൂഷന്‍ സെന്ററിലെ സംഘര്‍ഷം: പത്താം ക്ലാസുകാരന്‍ അബോധാവസ്ഥയില്‍; അഞ്ച് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

FEBRUARY 28, 2025, 6:59 AM

കോഴിക്കോട്: താമരശേരിയില്‍ ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്താംക്ലാസുകാരന് ഗുരുതര പരിക്ക്. വട്ടോളി എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് ഷഹബാസിനാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

തലച്ചോറിന് 70 ശതമാനം പരിക്കേറ്റ വിദ്യാര്‍ത്ഥി അബോധാവസ്ഥയിലാണ്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ട്യൂഷന്‍ സെന്ററില്‍ യാത്രയയപ്പ് ചടങ്ങ് നടന്നിരുന്നു. ഇതിനിടെ നടന്ന ഡാന്‍സുമായി ബന്ധപ്പെട്ട് വട്ടോളി എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളും താമരശേരി കൊരങ്ങാട് സ്‌കൂളിലെ കുട്ടികളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഉടന്‍ തന്നെ ട്യൂഷന്‍ സെന്ററിലെ അധ്യാപകര്‍ ഇടപെട്ട് രംഗം ശാന്തമാക്കിയിരുന്നു.

ഇന്നലെ വീണ്ടും രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തി ട്യൂഷന്‍ സെന്ററിന് പുറത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ മുഹമ്മദ് ഷഹബാസിനെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വീട്ടില്‍ കൊണ്ടുവിട്ടത്. പുറമേ കാര്യമായ പരിക്കുകള്‍ ഇല്ലാത്തതിനാല്‍ വിട്ടുകാര്‍ സംഭവം കാര്യമാക്കിയില്ല. പിന്നീടാണ് നിലവഷളായതോടെ രാത്രിയില്‍ താമരശേറി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam