കൊച്ചി: ശബരിമലയെ മാലിന്യമുക്തമാക്കാൻ നടത്തിവന്ന പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
പദ്ധതിയുടെ പേരില്‍ പണ പിരിവ് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കോടതിയുടെ ഇടപെടല്‍. എഡിജിപി എംആർ അജിത് കുമാർ ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയില്‍ മുദ്രവച്ച കവറില്‍ സമർപ്പിച്ചിരുന്നു.റിപ്പോർട്ടിന്മേല്‍ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതിയുടെ നിർദ്ദേശമുണ്ട്.
പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരില്‍ ഭക്തർ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ ശുചീകരണ യജ്ഞവും ബോധവല്‍ക്കരണവുമായിരുന്നു പുണ്യം പൂങ്കാവനവും പദ്ധതിയിലൂടെ നടപ്പാക്കിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്