നിലമ്ബൂർ: പി.വി.അൻവറിന്റെ സഹചാരിയായിരുന്ന മിൻഹാജ് മെദാർ സിപിഎമ്മില്‍ ചേർന്നു. തൃണമൂലിലെ സ്ഥാനങ്ങള്‍ രാജിവെച്ചതായും മിൻഹാജ് പറഞ്ഞു.
അൻവറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയിലേക്ക് ചേക്കേറുമെന്ന് ആരോപിച്ചുകൊണ്ടാണ് സിപിഎമ്മില്‍ മിൻഹാജ് ചേർന്നിരിക്കുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പി.വി.അൻവർ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ആളാണ് മിൻഹാജ് മെദാർ. അൻവറുമായുള്ള ബന്ധം മുറിച്ചെത്തിയ മിൻഹാജിനെ സ്വീകരിക്കുന്നതായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പറഞ്ഞു.
മിൻഹാജിന് പാർട്ടി എല്ലാ സംരക്ഷണവും ഒരുക്കെന്ന് സുരേഷ് ബാബു കൂട്ടിച്ചേർത്തു.nചുങ്കത്തറയില്‍ എല്‍ഡിഎഫ് ഭരണത്തെ അട്ടിമറിച്ച അൻവറിനുള്ള മറുപടി കൂടിയാണ് മിൻഹാജിലൂടെ സിപിഎം നല്‍കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്