വലിയ താരങ്ങളുടെ പേരുകൾ കൊണ്ട് മാത്രം സിനിമകൾ വിജയിച്ചിരുന്ന കാലം കഴിഞ്ഞു എന്ന് നടൻ മാധവൻ. അഭിനയിക്കാൻ അറിയുന്ന നടന്മാർ ഇല്ലെങ്കിൽ, ഒരാൾ പോലും സിനിമ കാണാൻ വരില്ല. സൂപ്പർസ്റ്റാറുകളെയും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളെയും കണ്ട് അത്ഭുതത്തോടെ സിനിമ കണ്ടിരുന്ന പ്രേക്ഷകർ ഇപ്പോൾ കളം വിട്ടിരിക്കുന്നു.
കോടികൾ ചിലവഴിച്ച പബ്ലിസിറ്റിയും ഇപ്പോൾ ഫലപ്രദമല്ല. കഥാപാത്രത്തെ മനസ്സിലാക്കാനും പ്രേക്ഷകരെ ആ വികാരങ്ങൾ അനുഭവിപ്പിക്കാനും കഴിയുന്ന അഭിനേതാക്കൾ ഉണ്ടെങ്കിൽ മാത്രമേ സിനിമകൾ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് മാധവൻ തുറന്നു പറഞ്ഞു.
ഒടിടിയില്‍ റിലീസ് ചെയ്യുന്ന പുതിയ ചിത്രം ‘ഹിസാബ് ബരാബറി’ന്‍റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മാധവന്‍. യാഥാര്‍ഥ്യവുമായി ചേര്‍ന്നുനില്‍ക്കുന്ന കഥയും കഥാപാത്രങ്ങളും സാഹചര്യങ്ങളുമാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
അത് പ്രതിഫലിപ്പിക്കാന്‍ കഴിയാത്ത വന്‍ബജറ്റ് സിനിമകള്‍ ബോക്സോഫീസില്‍ മൂക്കുകുത്തുന്നതില്‍ അല്‍ഭുതമില്ല. ദക്ഷിണേന്ത്യന്‍ സിനിമകള്‍ രാജ്യമങ്ങും പണംവാരുന്നതില്‍ മറ്റ് സിനിമാ പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ചെറിയ സിനിമകള്‍ വലിയ വിജയം നേടുന്നത് കാണണം. അത്തരം സിനിമകളുടെ അടിത്തറ സാധാരണ മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ട പരിസരങ്ങളും പശ്ചാത്തലങ്ങളും അവരായി മാറുന്ന അഭിനേതാക്കളുമാണ്. പ്രേക്ഷകര്‍ക്ക് അത്തരം കഥകളുമായും കഥാപാത്രങ്ങളുമായും താദാത്മ്യപ്പെടാന്‍ അനായാസം കഴിയും’. ‘ഹിസാബ് ബരാബറി’ല്‍ അഭിനയിക്കാന്‍ തീരുമാനിച്ചതും ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണെന്ന് മാധവന്‍ വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്