ഫര്‍ഹാന്‍ അക്തറിന്റെ 'ഡോണ്‍ 3' വിവിധ കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതലെ സിനിമ ഷെഡ്യൂള്‍ ചെയ്ത സമയത്ത് ആരംഭിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അടുത്തിടെ ഇന്ത്യ ടുഡേയോട് സംസാരിക്കവെ സംവിധായകനും നിര്‍മാതാവുമായ ഫര്‍ഹാന്‍ അക്തര്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തി.
ഡോണ്‍ 3 ഷെഡ്യൂള്‍ പ്രകാരം തന്നെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്ന് ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു. 'ഡോണ്‍ 3'യെ കുറിച്ചുള്ള ചോദ്യങ്ങള്‍ അവഗണിക്കുകയാണോ എന്ന ചോദ്യത്തിന്, താന്‍ ഒരു ചോദ്യവും അവഗണിക്കുന്നില്ല എന്നാണ് താരം മറുപടി പറഞ്ഞത്.
'ഞാന്‍ ഒരു ചോദ്യവും അവഗണിക്കുന്നില്ല. ഡോണ്‍ 3 ഈ വര്‍ഷം ആരംഭിക്കും. 120 ബഹദൂര്‍ ഈ വര്‍ഷം അവസാനം റിലീസ് ചെയ്യുകയും ചെയ്യും', ഫര്‍ഹാന്‍ പറഞ്ഞു. ഫര്‍ഹാന്‍ അക്തര്‍ ആണ് 'ഡോണ്‍ 3' സംവിധാനം ചെയ്യുന്നത്. രണ്‍വീര്‍ സിംഗാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കിയാര അദ്വാനിയാണ് നായിക.
ജീലേസറാ എന്ന ചിത്രത്തെ കുറിച്ചും അഭിമുഖത്തില്‍ ഫര്‍ഹാന്‍ അക്തറിനോട് ചോദിച്ചു. 'ഒരുപാട് തീയതികള്‍ ശരിയായി വരാനുണ്ട്. അത് തീര്‍ച്ചയായും മറ്റൊരു സമയത്തേക്ക് മാറ്റി വെക്കാം', എന്നാണ് താരം പറഞ്ഞത്. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവരാണ് ജീലേസറാ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്