മുംബൈ: എട്ടാം ദിനം കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് വിക്കി കൗശാലിന്റെ ഛാവയുടെ മുന്നേറ്റം. ആഗോള ബോക്‌സോഫീസില്‍ 343 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്.
വിക്കിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ഛാവ. അദ്ദേഹത്തിന് ആദ്യ വിജയം നല്‍കിയ ചിത്രമായ ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ കഷക്ഷനെ ഛാവ പിന്തള്ളി. ഉറിയുടെ ആയുഷ്‌കാല കളക്ഷനായ 342 കോടിയെയാണ് ഛാവ മറികടന്നത്.
ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടനുസരിച്ച് ഛാവ അതിന്റെ എട്ടാം ദിവസമായ വെള്ളിയാഴ്ച ഇന്ത്യയില്‍ 24 കോടി രൂപയാണ് നേടിയത്. ഇതോടെ ചിത്രത്തിന്റെ ആഭ്യന്തര കളക്ഷന്‍ 249 കോടി രൂപയായി. 244 കോടി രൂപയാണ് ഉറിയുടെ ആഭ്യന്തര കളക്ഷന്‍. ഛാവ വിദേശത്തും മികച്ച പ്രകടനം കാഴ്ചവച്ചു. 8 ദിവസത്തിനുള്ളില്‍ ഇന്ത്യക്ക് പുറത്ത് 5.3 മില്യണ്‍ ഡോളറിലധികം കളക്ഷന്‍ നേടി.
ആദ്യ ആഴ്ചയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം രണ്ടാം വാരാന്ത്യത്തിലും മികച്ച തുടക്കം കുറിച്ചു. ഞായറാഴ്ച വരെ കുതിപ്പ് തുടരുകയാണെങ്കില്‍, മൂന്നാം വാരാന്ത്യത്തോടെ 500 കോടി രൂപ കടക്കാനാണ് ചിത്രം ലക്ഷ്യമിടുന്നത്. ഇത് സിനിമയെ ഒരു ബ്ലോക്ക്ബസ്റ്ററാക്കി മാറ്റും.
മഹാരാഷ്ട്രയില്‍, പ്രവൃത്തി ദിവസങ്ങളില്‍ പോലും നിരവധി കേന്ദ്രങ്ങളില്‍ 97-98% ഒക്യുപെന്‍സി രജിസ്റ്റര്‍ ചെയ്ത ഛാവ നിരവധി കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട്. രണ്ടാം വെള്ളിയാഴ്ച പോലും പൂനെയിലെ നൈറ്റ് ഷോകള്‍ക്കായി ഛാവയ്ക്ക് 81% ഒക്യുപന്‍സി ഉണ്ടായിരുന്നു.
ലക്ഷ്മണ്‍ ഉതേകര്‍ സംവിധാനം ചെയ്ത, മറാത്ത ഭരണാധികാരി ഛത്രപതി സാഭാജി മഹാരാജിന്റെ ജീവചരിത്രമാണ് ഛാവ. വിക്കി കൗശാലാണ് ഛത്രപതിയുടെ വേഷം ചെയ്യുന്നത്. ചിത്രത്തില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബായി അക്ഷയ് ഖന്നയും അഭിനയിക്കുന്നു, കൂടാതെ രശ്മിക മന്ദാന, ദിവ്യ ദത്ത, ഡയാന പെന്റി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്