കുണ്ടറയിലെ ട്രെയിൻ അട്ടിമറി ശ്രമത്തിൽ പ്രതികൾ പിടിയിൽ

FEBRUARY 22, 2025, 8:23 AM

കൊല്ലം: റെയില്‍വേ പാളത്തില്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേർ പിടിയില്‍. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്ബുഴ സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്.

കുണ്ടറയില്‍ പുലർച്ചെ രണ്ടിനാണ് റെയില്‍വേ പാളത്തിനു കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയത്. ഏഴുകോണ്‍ പോലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു.

റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ പോസ്റ്റ് കണ്ടത് പ്രദേശവാസിയാണ്. ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

തുടർന്ന് നടത്തിയ പരിശോധനയില്‍ സമീപത്തെ സിസിടിവിയില്‍നിന്ന് രണ്ട് പേരുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇവരാണ് ഇപ്പോള്‍ പിടിയിലായത്.

സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇരുവരേയും വ്യക്തമായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്ബർ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തി. സംഭവ സമയത്ത് പ്രതികള്‍ റെയില്‍ പാളത്തിന് സമീപമുള്ള ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam