കൊച്ചി: പി.എസ്.സി അംഗങ്ങളുടെ ശമ്പള വര്‍ധനയില്‍ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ സി.ദിവാകരന്‍.
പി.എസ്.സി അംഗങ്ങളുടെ ശമ്പളവര്‍ധന ആവശ്യമുണ്ടോ എന്ന് പി.എസ്.സി പഠിക്കണം.മുഖ്യമന്ത്രിയെക്കാളും പ്രധാനമന്ത്രിയെക്കാളും ശമ്പളം പി.എസ്.സി ചെയര്‍മാനുണ്ട്. ഒരു ടെസ്റ്റും എഴുതാതെ വരുന്നവര്‍ നാട്ടില്‍ എല്ലാവര്‍ക്കും ടെസ്റ്റ് നടത്തുന്നുവെന്നും സി.ദിവാകരന്‍ വിമര്‍ശിച്ചു.
കേരളത്തിലെ പി എസ് സി അംഗങ്ങളായി 20 പേരാണുള്ളത്. ചെയര്‍മാനും സെക്രട്ടറിയും അടക്കം 21 പേരടങ്ങുന്നതാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. മറ്റു സംസ്ഥാനങ്ങളിലെ പി എസ് സി അംഗങ്ങളുടെ സേവന വേതന വ്യവസ്ഥകള്‍ പരിഗണിച്ചാണ് വര്‍ധനയെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം 76000 രൂപയാണ്. എന്നാല്‍ മറ്റ് അലവന്‍സുകള്‍ ഉള്‍പ്പെടെ 2.26 ലക്ഷം രൂപയാണ് ഒരു മാസം ചെയര്‍മാന് ലഭിക്കുക. അംഗങ്ങള്‍ക്ക് അടിസ്ഥാന ശമ്പളം 70000 രൂപയാണ്. എന്നാല്‍ അലവന്‍സ് ഉള്‍പ്പെടെ 2.30 ലക്ഷം രൂപ ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്