ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 107 റൺസിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാൻ 43.3 ഓവറിൽ 208 റൺസിൽ എല്ലാവരും പുറത്തായി.
റയാൻ റിക്കിൾത്തോണിന്റെ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്കെത്തിയത്. 106 പന്തുകളിൽ ഏഴ് ഫോറുകളുടെയും ഒരു സിക്‌സറിന്റെയും സഹായത്തോടെ റിക്ലത്തോൺ 103 റൺസെടുത്തു. ടെംമ്ബ ബാവുമ, റാസി വാൻ ഡർ ഡസൻ, എയ്ഡൻ മാർക്രം എന്നിവർ അർധ സെഞ്ച്വറികൾ സ്വന്തമാക്കി. ബാവുമ 58 റൺസും റാസി വൻ ഡർ ഡസൻ 52 റൺസും മാർക്രം പുറത്താകാതെ 52 റൺസും നേടി.
മറുപടി ബാറ്റിങ്ങിൽ അഫ്ഗാൻ നിരയിൽ റഹ്മത്ത് ഷായ്ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. 92 പന്തിൽ ഒമ്പത് ഫോറും ഒരു സിക്‌സറും സഹിതം ഷാ 90 റൺസെടുത്തു. 20 റൺസ് തികച്ചെടുത്ത മറ്റാരും അഫ്ഗാൻ നിരയിലുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാദ മൂന്ന് വിക്കറ്റെടുത്തു. വിയാൻ മൾഡറും ലുൻഗി എൻഗിഡിയും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്