രഞ്ജി ട്രോഫി ഫൈനലിൽ കേരളം വിദർഭയെ നേരിടും. സെമി ഫൈനലിൽ മുംബൈയെ 80 റൺസിന് തോൽപ്പിച്ചാണ് വിദർഭ ഫൈനൽ ഉറപ്പിച്ചത്. കഴിഞ്ഞ സീസണിലെ വിദർഭയെ ഫൈനലിൽ തോൽപ്പിച്ച ടീമാണ് മുംബൈ. ഇന്ന് 406 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ അവരുടെ വാലറ്റവുമായി പൊരുതി എങ്കിലും 325ന് ഓളൗട്ട് ആയി.
46 റൺസ് എടുത്ത ഷാംസ് മുളാനി, 66 റൺസ് എടുത്ത ശാർദുൽ താക്കൂർ, 26 റൺസ് എടുത്ത കോടിയാൻ, അവസ്തി 34, ഡിയാസ് 23* എന്നിവരാണ് മുംബൈക്കായി പൊരുതിയത്.
വിദർഭക്കായി ഹാർഷ് ദൂബെ 5 വിക്കറ്റുകൾ വീഴ്ത്തി. യാഷ് താക്കൂർ, പാർഥ് രേഖടെ എന്നിവർ 2 വിക്കറ്റും വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്