ചാമ്പ്യൻസ് ലീഗിൽ അവസാന പതിനാറിലേക്ക് മുന്നേറി ഡച്ച് ക്ലബ് പി.എസ്.വി ഐന്തോവൻ. ആദ്യ പാദത്തിൽ 2-1 ന് തോറ്റ അവർ എക്‌സ്ട്രാ സമയം വരെ നീണ്ട മത്സരത്തിൽ 3-1ന് യുവന്റസിനെ തോൽപ്പിച്ചാണ് അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചത്.
സ്വന്തം മൈതാനത്ത് പി.എസ്.വി തുടക്കം മുതൽ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 53-ാമത്തെ മിനിറ്റിൽ നോ ലാങിന്റെ പാസിൽ നിന്ന് മനോഹരമായ ഗോളിലൂടെ ഇവാൻ പെരിസിച് ആണ് പി.എസ്.വിയെ മത്സരത്തിൽ മുന്നിലെത്തിച്ചത്. എന്നാൽ യുവന്റസ് 63-ാമത്തെ മിനിറ്റിൽ ലോങ് റേഞ്ച് ഗോളിലൂടെ ടിം വിയക്ക് ഒപ്പം എത്തിച്ചു.
ആദ്യം ഓഫ് സൈഡ് വിളിച്ചെങ്കിലും പിന്നീട് വാർ പരിശോധനക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു. 74-ാമത്തെ മിനിറ്റിൽ പെരിസിചിന്റെ ക്രോസിൽ നിന്ന് ഡി യോങ് നൽകിയ പാസിൽ നിന്ന് ഗോൾ നേടിയ സായ്ബറി പി.എസ്.വിയെ മുന്നിലെത്തിച്ചു. അവസാന നിമിഷം എക്‌സ്ട്രാ സമയത്ത് 98-ാമത്തെ മിനിറ്റിൽ ഫ്രീകിക്കിൽ നിന്ന് ഗോൾ കണ്ടെത്തിയ ഫ്‌ളാമിങ്കോ പി.എസ്.വിക്ക് സ്വപ്ന വിജയം നൽകുക ആയിരുന്നു. ഈ പരാജയം യുവന്റസ് പരിശീലകൻ തിയാഗോ മോട്ടക്ക് വൻ തിരിച്ചടിയായിരിക്കും.
ഇന്നലെ മറ്റു രണ്ടു ഇറ്റാലിയൻ ടീമുകൾ എ.സി. മിലാൻ, അറ്റ്‌ലാന്റ എന്നിവരും അവസാന പതിനാറ് കാണാതെ പുറത്ത് ആയിരുന്നു. അവസാന പതിനാറിൽ ആഴ്‌സണലിനെയോ അല്ലെങ്കിൽ ഇന്റർ മിലാനെയോ ആവും പി.എസ്.വി നേരിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്