ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ലോക റെക്കോർഡിട്ട് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ബംഗ്ലാദേശിനെതിരെ 10 ഓവറിൽ 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമി ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം തികച്ചു. ഏറ്റവും കുറഞ്ഞ പന്തുകളിൽ ഏകദിനത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറും ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസ് ബൗളറുമെന്ന റെക്കോർഡുമാണ് ഷമി ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്.
ഏകദിനത്തിൽ 5126 പന്തുകളെറിഞ്ഞാണ് ഷമി 200 വിക്കറ്റ് തികച്ചത്. ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിന്റെ പേരിലുള്ള റെക്കോർഡ്(5240 പന്തുകൾ) ആണ് ഷമി ഇന്ന് മറികടന്നത്. സഖ്‌ലിയൻ മുഷ്താഖ്(5451 പന്തുകൾ), ട്രെന്റ് ബോൾട്ട്(5783 പന്തുകൾ), വഖാർ യൂനിസ്(5883) പന്തുകൾ എന്നിവരാണ് ഈ നേട്ടത്തിൽ ഷമിക്ക് പിന്നിലുള്ളത്.
104 മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റ് തികച്ച ഷമി ഏറ്റവും കുറവ് മത്സരങ്ങളിൽ 200 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ബൗളറായി. ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിന്റെ പേരിലാണ് (102 മത്സരങ്ങളിൽ) അതിവേഗം 200 വിക്കറ്റ് തികച്ചതിന്റെ റെക്കോർഡ്. മുഹമ്മദ് ഷമിക്കൊപ്പം സഖ്‌ലിയൻ മുഷ്താഖും 104 മത്സരങ്ങളിൽ 200 വിക്കറ്റ് തികച്ചിട്ടുണ്ട്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഐസിസി ടൂർണമെന്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോർഡും ഷമി സ്വന്തം പേരിലാക്കി. 59 വിക്കറ്റ് നേടിയിട്ടുള്ള സഹീർഖാനെ മറികടന്നാണ് ഷമി 60 വിക്കറ്റുമായി ഇന്ത്യക്കാരിൽ ഒന്നാമനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്