അർജന്‍റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് എയ്ഞ്ചൽ ഡി മരിയ. ആരാധകരുടെ പ്രിയ താരം. 2022 ഫിഫാ ലോകകപ്പിൽ അർജന്‍റീന കിരീടമുയർത്തിയപ്പോഴും രണ്ട് കോപ്പ അമേരിക്ക നേടിയപ്പോഴും ടീമിലെ പ്രധാന താരമായിരുന്നു മരിയ.
2021, 2022, 2024 എന്നീ വർഷങ്ങളിലാണ് അർജന്‍റീനയുടെ കിരീട നേട്ടങ്ങൾ. എന്നാൽ ഒരു കാലത്ത് മൂന്ന് ഫൈനലുകൾ ഒരുമിച്ച് തോറ്റ് അർജന്‍റീന തകർന്ന് നിന്ന ഒരു അവസ്ഥയിലുണ്ടായിരുന്നു. 2014 ലോകകപ്പ് ഫൈനലിലും, 2015, 2016 എന്നീ വർഷങ്ങളിലെ കോപ്പ അമേരിക്ക ഫൈനൽ തോൽവിയും ടീമിന് ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ് കറുത്ത ദിനങ്ങൾ ആണ്.
ലയണൽ മെസ്സിയോടൊപ്പം ഈ മോശം കാലഘട്ടമെല്ലാം മറികടന്ന് അർജന്‍റീന ഇന്ന് കാണുന്ന വിജയിച്ചു നിൽക്കുന്ന അർജന്‍റീന ആയപ്പോൾ ഡിമരിയയും ടീമിന് ഒപ്പമുണ്ടായിരുന്നു. എന്നാൽ തോൽവികളെ കുറിച്ച് തുറന്ന് പറയുകയാണ് ഡി മരിയ.
അന്ന് തോറ്റ മൂന്ന് ഫൈനലുകൾ തന്നെ ഇപ്പോഴും അലട്ടുന്നുണ്ടെന്ന് ആണ് ഡി മരിയ വ്യക്തമാക്കുന്നത്. ഇപ്പോഴും ആ തോൽവികളിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ലെന്നാണ് മരിയ പറഞ്ഞത്. ഇപ്പോഴും അതിന് വേണ്ടി മരുന്നു കഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ആ തോല്‍വികൾ കാരണം ഞാനിപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്. ഇപ്പോള്‍ മരുന്നിന്‍റെ ആഘാതം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാലും പൂർണമായും നിർത്താൻ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഭേദമായി വരികയാണ്. പക്ഷേ ചില കാര്യങ്ങള്‍ എല്ലാകാലത്തും നമുക്കൊപ്പം നിലനില്‍ക്കും' എന്നാണ് ഡി മരിയ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്