മുംബൈ: മഹാരാഷ്ട്രയിലെ ഭരണ മുന്നണിക്കുള്ളില്‍ വിള്ളലുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ 'എന്നെ നിസ്സാരമായി കാണരുത്' എന്ന് തന്റെ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ.
അവിഭക്ത ശിവസേനയില്‍ ഉദ്ധവ് താക്കറെയ്ക്കെതിരായ തന്റെ കലാപത്തെ പരാമര്‍ശിച്ചാണ് ഏകനാഥ് ഷിന്‍ഡെയുടെ വെല്ലുവിളി. 2022 ല്‍ തന്നെ 'നിസാരമായി' എടുത്തപ്പോള്‍ താന്‍ സംസ്ഥാനത്തെ സര്‍ക്കാരിനെ താഴെയിറക്കിയെന്ന് അദ്ദേഹം പറഞ്ഞു.
'എന്നെ നിസ്സാരമായി കാണരുത്, എന്നെ ലാഘവത്തോടെ കാണുന്നവരോട് ഞാന്‍ ഇത് പറഞ്ഞുകഴിഞ്ഞു. ഞാന്‍ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണ്, പക്ഷേ ഞാന്‍ ബാലാ സാഹിബിന്റെ പ്രവര്‍ത്തകനാണ്, എല്ലാവരും എന്നെ ഈ ധാരണയോടെ എടുക്കണം. 2022 ല്‍ നിങ്ങള്‍ ഇത് ലാഘവത്തോടെ എടുത്തപ്പോള്‍ ഞാന്‍ സര്‍ക്കാരിനെ മാറ്റി,' അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിളിച്ച യോഗങ്ങള്‍ ഏക്നാഥ് ഷിന്‍ഡെ നിരന്തരം ഒഴിവാക്കുകയാണെന്ന് റിപ്പോര്‍ട്ട് വന്നതോടെയാണ് ഭരണ മുന്നണിയിലെ ഭിന്നത ചര്‍ച്ചയാവാന്‍ തുടങ്ങിയത്.
ഷിന്‍ഡെയുടെ കലാപം ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പതനത്തിനും 2022-ല്‍ ശിവസേനയില്‍ പിളര്‍പ്പിനും കാരണമായി. പിന്നീട് അദ്ദേഹം ബിജെപിയുമായി സഖ്യമുണ്ടാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. എന്നാല്‍, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തകര്‍പ്പന്‍ പ്രകടനത്തെത്തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി പദവി ദേവേന്ദ്ര ഫഡ്‌നാവിസിന് വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതനായി.
ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്ക് 57 എംഎല്‍എമാരാണ് നിയമസഭയിലുള്ളത്. 288 അംഗ നിയമസഭയില്‍ ബിജെപിക്ക് 132 സീറ്റുകളാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്