ന്യൂഡെല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിലെ (എന്‍ഇപി) ത്രിഭാഷാ ഫോര്‍മുലയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ എംകെ സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. തമിഴ്‌നാട് മുഖ്യമന്ത്രി ഹിന്ദി അടിച്ചേല്‍പ്പിക്കുന്നെന്ന തെറ്റായ വിവരണം സൃഷ്ടിക്കുകയാണെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ തമിഴ്നാട് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ വിഷയത്തില്‍ യു-ടേണ്‍ എടുക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
സ്റ്റാലിനും ഡിഎംകെയും സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പുരോഗതി ഇല്ലാതാക്കുകയാണെന്ന് പ്രധാന്‍ പറഞ്ഞു. ഒരു ഭാഷയും ഒരു സംസ്ഥാനത്തും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷാ ഫോര്‍മുല പ്രകാരം, ഓരോ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും കുറഞ്ഞത് മൂന്ന് ഭാഷകളെങ്കിലും പഠിക്കേണ്ടതുണ്ട്. മുന്‍ വിദ്യാഭ്യാസ നയങ്ങള്‍ ഇന്ത്യന്‍ ഭാഷകളുടെ ചിട്ടയായ അധ്യാപനത്തെ അവഗണിക്കുകയും വിദേശ ഭാഷകളെ അമിതമായി ആശ്രയിക്കുകയും തമിഴ് പോലുള്ള ഭാഷകളെ വിദ്യാഭ്യാസത്തില്‍ ശരിയായ സ്ഥാനത്തേക്ക് പുനഃസ്ഥാപിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം പറഞ്ഞു.
തമിഴ്നാട് എന്‍ഇപി നടപ്പാക്കിയില്ലെങ്കില്‍ കേന്ദ്രാവിഷ്‌കൃത സംരംഭമായ സമഗ്ര ശിക്ഷാ അഭിയാന്‍ ഫണ്ട് തടഞ്ഞുവയ്ക്കുമെന്ന് പ്രധാന്‍ ഭീഷണിപ്പെടുത്തിയതായി പരാതിപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്