സാൻ സിറോയിൽ എ.സി മിലാനെ തോൽപ്പിച്ച് ഫെയ്‌നൂർഡ് ചാമ്പ്യൻസ് ലീഗിലെ അവസാന 16ൽ എത്തി. ഇന്ന് 1-1ന്റെ സമനില സമ്പാദിച്ച ഫെയ്‌നൂർഡ്, 2-1 എന്ന അഗ്രഗേറ്റ് വിജയം നേടി.
മിലാനുവേണ്ടി ആദ്യം തന്നെ സാന്റിയാഗോ ഗിമെനസ് നേടിയ ഗോൾ തുടക്കത്തിൽ തന്നെ ലീഡെടുത്തെങ്കിലും രണ്ടാം പകുതിയിൽ തിയോ ഹെർണാണ്ടസ് ബോക്‌സിൽ ഡൈവ് ചെയ്തതിന് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരായി ചുരുങ്ങിയ മിലാന്റെ പോസ്റ്റിലേക്ക് പകരക്കാരനായ ജൂലിയൻ കരാൻസ 73-ാം മിനിറ്റിൽ മനോഹരമായ ഹെഡ്ഡർ ഗോളിലൂടെ ഫെയ്‌നൂർഡിന് സമനില നേടിക്കൊടുത്തു.
അടുത്ത റൗണ്ടിൽ ഡച്ച് ടീമായ ഫെയ്‌നൂർഡ് ഇന്റർ മിലാനെയോ ആഴ്‌സണലിനെയോ ആകും നേരിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്