ചെന്നൈ: കൃത്യസമയത്ത് ഭക്ഷണം നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നതായി റിപ്പോർട്ട്. ചെന്നൈ തിരുമുള്ളൈവോയലിലെ കമലന്നഗറിലെ വിനായകത്തിന്റെ ഭാര്യ ധനലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്.
ധനലക്ഷ്മിക്ക് അസുഖമായതിനാൽ ബുധനാഴ്ച കൃത്യസമയത്ത് ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ല എന്നും ഇതാണ് കൊലപാതകത്തിന് കാരണമായത് എന്നുമാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞദിവസം മക്കൾ ജോലിക്ക് പോയ ശേഷം വിനായകം ഭാര്യയുമായി വഴക്കുണ്ടാക്കുകയും അടുക്കളയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തുകയുമായിരുന്നു. തുടർന്ന് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. മക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
അതേസമയം ദമ്പതികൾ തമ്മിൽ പലപ്പോഴും വഴക്കുകൾ ഉണ്ടായിരുന്നതായി ആണ് പൊലീസ് പറയുന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ വിനായകം കുറ്റം സമ്മതിക്കുകയായിരുന്നു. വിനായകത്തിനെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്