ന്യൂഡെല്‍ഹി: യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ടവരെ അവരുടെ ഇന്ത്യന്‍ പൗരത്വം പരിശോധിച്ച ശേഷം തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎസ് ഈ ആഴ്ച 299 കുടിയേറ്റക്കാരെയാണ് പനാമയിലേക്ക് നാടുകടത്തിയത്. ഇതുകൂടാതെ 135 പേരുമായി ഒരു വാണിജ്യ വിമാനം വ്യാഴാഴ്ച കോസ്റ്റാറിക്കയില്‍ ഇറങ്ങി. പനാമ സിറ്റിയിലേക്ക് നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരെന്ന് കരുതപ്പെടുന്ന 50 ഓളം പേര്‍ ഉള്‍പ്പെടുന്നു. കോസ്റ്റാറിക്കന്‍ തലസ്ഥാനമായ സാന്‍ ജോസില്‍ ഇതുവരെ എത്തിയവരില്‍ ഇന്ത്യക്കാരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാടുകടത്തപ്പെട്ടവരുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ കോസ്റ്റാറിക്കയുടെ അംഗീകാരമുള്ള പനാമയിലെ ഇന്ത്യന്‍ എംബസി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ''അവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പായാല്‍, അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണം ചെയ്യുമെന്നാണ് എന്റെ ധാരണ,'' അദ്ദേഹം പറഞ്ഞു.
പനാമയിലേക്ക് നാടുകടത്തപ്പെട്ട ആളുകളെ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അവരുടെ പൗരത്വം സ്ഥിരീകരിച്ച ശേഷം രേഖകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്