ഹൈദരാബാദ്: കെട്ടിട നികുതി കുടിശിക അടയ്ക്കാത്തതിന്റെ പേരിൽ പൂട്ടിയ ഹൈദരാബാദിലെ പഞ്ച നക്ഷത്ര ഹോട്ടലായ താജ് ബഞ്ചാര വീണ്ടും തുറന്നതായി റിപ്പോർട്ട്. കുടിശിക വരുത്തിയ 1.43 കോടിയിൽ 55 ലക്ഷം രൂപ കമ്പനി അടച്ചു എന്നാണ് ലഭിക്കുന്ന വിവരം.
മാർച്ച് പത്തിനുള്ളിൽ ബാക്കി കുടിശിക തീർക്കാമെന്ന് ഹോട്ടൽ അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്നാണ് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചത്.
കെട്ടിട നികുതി അടക്കാത്തതിനെ തുടർന്ന് താജ് ബഞ്ചാര ഗ്രെയ്റ്റർ ഹൈദ്രബാദ് മുൻസിപ്പൽ കോർപറേഷൻ സീൽ ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി നികുതി അടയ്ക്കാത്തതാണ് സീൽ ചെയ്യാൻ കാരണം. ഹോട്ടലിന് 1.43 കോടി രൂപയുടെ നികുതി കുടിശ്ശിക ഉണ്ടെന്നും ജിഎച്ച്എംസി അധികൃതർ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്