ന്യൂഡെല്‍ഹി: മയക്കുമരുന്ന് കേസില്‍ ഗുണ്ടാ തലവനായ ഹാഷിം ബാബയുടെ ഭാര്യ സോയയെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. ഒരു കോടിയോളം രൂപ വിലമതിക്കുന്ന 270 ഗ്രാം ഹെറോയിനുമായാണ് സോയ ഖാന്‍ അറസ്റ്റിലായത്. ഭര്‍ത്താവിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ഗുണ്ടാ സംഘത്തെ ഏകോപിപ്പിക്കുകയും ചെയ്തിരുന്നത് സോയയാണെന്ന് അറിയാമായിരുന്നിട്ടും, ഏജന്‍സികള്‍ക്ക് അവര്‍ക്കെതിരെ തെളിവ് ശേഖരിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല.
വര്‍ഷങ്ങളായി സോയയെ അറസ്റ്റുചെയ്യാന്‍ പോലീസ് ശ്രമിച്ചു വരികയായിരുന്നു. എല്ലായ്‌പ്പോഴും അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ക്ക് കഴിഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ വെല്‍ക്കം ഏരിയയില്‍ നിന്ന് മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനിടെയാണ് പോലീസ് സോയയെ അറസ്റ്റ് ചെയ്തത്.
കൊലപാതകം, കൊള്ളയടിക്കല്‍, ആയുധ നിയമ ലംഘനം തുടങ്ങിയ നിരവധി കേസുകളില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ഹാഷിം ബാബ. ഹാഷിമിന്റെ മൂന്നാം ഭാര്യയായ സോയ ആദ്യ ഭര്‍ത്താവുമായി വിവാഹമോചനം നേടിയ ശേഷം 2017 ലാണ് മാഫിയാ തലവനെ വിവാഹം കഴിച്ചിരുന്നത്. ജയിലിന് പുറത്ത് നിന്ന് മാഫിയാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് സോയയാണ്.
സ്‌പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, സോയ ആഡംബരപൂര്‍ണ്ണമായ ജീവിതശൈലിയാണ് നയിച്ചിരുന്നത്. പലപ്പോഴും വമ്പന്‍ പാര്‍ട്ടികളില്‍ പങ്കെടുത്തു. വിലയേറിയ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളാണ് ഉപയോഗിച്ചിരുന്നത്. സോയ പതിവായി ജയിലില്‍ ഹാഷിം ബാബയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍, അനധികൃത കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട് ബാബയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്