പട്‌ന: പരീക്ഷയിൽ കോപ്പിയടിച്ചതിനെച്ചൊല്ലി വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരു പത്താം ക്ലാസ് വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു.
രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബീഹാറിലെ റോഹ്താസ് ജില്ലയിലെ സസാറാമിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
പരീക്ഷയിൽ കോപ്പിയടിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാലിനും പിൻഭാഗത്തും പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾ നാരായൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥിതി ഇപ്പോഴും സംഘർഷഭരിതമാണ്. പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്