ഇംഫാല്‍: മണിപ്പുരില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് നീക്കം. ബി.ജെ.പി എം.എല്‍.എമാരുടെ യോഗം വിളിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ ചുമതലയുള്ള സാംബിത പത്ര എം.എല്‍.എമാരുമായി ബന്ധപ്പെടുന്നുണ്ട്. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി എം.എല്‍.എമാരുടെ യോഗം ഉടന്‍ വിളിക്കുമെന്ന് മുന്‍മന്ത്രി യുനാം ഖേംചന്ദ് വ്യക്തമാക്കി.
അതേസമയം സായുധസേനയില്‍ നിന്ന് കൊള്ളയടിച്ച ആയുധങ്ങള്‍ തിരച്ചേല്‍പ്പിക്കണമെന്ന് ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ല ആവശ്യപ്പെട്ടതിന് പിന്നാലെ വിവിധയിടങ്ങളില്‍ സുരക്ഷാസേന പരിശോധന നടത്തി. നാല് ജില്ലയില്‍ നിന്ന് വിവിധ നിരോധിത സംഘടനകളിലെ 17 തീവ്രവാദികളെ പൊലീസ് പിടികൂടി. ഇതില്‍ 13 പേര്‍ കാങ്‌ലെയ് യാവോള്‍ കന്ന ലുപ് (കെ.വൈ.കെ.എല്‍.) സംഘടനയില്‍പ്പെട്ടവരാണ്. ബിഷ്ണുപുര്‍ ജില്ലയില്‍ നിന്നാണ് പിടികൂടിയത്. ആയുധങ്ങളും കണ്ടെടുത്തു. യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (പി), കാങ്‌ലെയ്പക് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിറ്റി മെയ്ത്തി), കെ.സി.പി (പി.ഡെബ്ല്യു.ജി.) എന്നിവയിലെ പ്രവര്‍ത്തകരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
ഇതിനിടെ വില്ലേജ് വൊളന്റിയേഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇഫാല്‍ താഴ്വരയില്‍ പ്രതിഷേധം അരങ്ങേറി. കാക്ചിങ് ജില്ലയില്‍ നിന്നാണ് 10 വില്ലേജ് വൊളന്റിയേഴ്‌സിനെ സുരക്ഷാസേന പിടികൂടിയത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നതില്‍ മെയ്തി വിഭാഗം പ്രതിഷേധത്തിലാണ്. കുക്കികള്‍ രാഷ്ട്രപതിഭരണത്തെ പിന്തുണയ്ക്കുകയും ചെയ്തതോടെ സഘര്‍ഷസാധ്യത മുന്നില്‍ക്കണ്ടാണ് പരിേശാധന കര്‍ശനമാക്കാന്‍ സേനയ്ക്ക് നിര്‍ദേശം നല്‍കിയത്. മെയ്തി വിഭാഗത്തില്‍ നിന്നുള്ള എം.എല്‍.എമാര്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി.ജെ.പി നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവുകൂടിയായ ഖേംചന്ദാണ് എം.എല്‍.എമാരെ ഒന്നിച്ച് കൊണ്ടുവരാന്‍ ശ്രമംനടത്തുന്നത്.
മുന്‍മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ രാജിക്കുശേഷം ബി.ജെ.പി. എം.എല്‍.എമാര്‍ ഒരുമിച്ച് യോഗംചേര്‍ന്നിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് കാരണം. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും ഭൂരിപക്ഷം എം.എല്‍.എമാര്‍ക്കിടയിലും ബിരേന്‍ സിങ്ങിനാണ് പിന്തുണ. എന്നാല്‍, പാര്‍ട്ടിയിലെ ഏഴ് കുക്കി എം.എല്‍.എമാര്‍ ബിരേന്‍ സിങ്ങിനെതിരാണ്. ബിരേന്‍ സിങ്ങിനെ അനുനയിപ്പിച്ച് പൊതുനേതാവിനെ കണ്ടെത്താനാണ് ശ്രമം. അടുത്തയാഴ്ചയോടെ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്