വാഷിംഗ്ടണ്‍/ന്യൂഡെല്‍ഹി: തുടര്‍ച്ചയായി നാലാം ദിവസവും ഇന്ത്യയിലെ പോളിംഗ് ശതമാനം ഉയര്‍ത്താന്‍ 21 മില്യണ്‍ ഡോളര്‍ അനുവദിച്ചു എന്ന ആരോപണം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിഷയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ആദ്യമായി ട്രംപ് ഉന്നയിച്ചു. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പ്രത്യേക യുഎസ്എഐഡി ധനസഹായം നല്‍കുന്നതിനെ കുറിച്ച് ട്രംപ് വ്യക്തമായി പരാമര്‍ശിച്ചു. ഗ്രാന്റ് അനുവദിച്ചത് ഇന്ത്യയ്ക്കല്ല, ബ്ലംഗാദേശിനാണെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് ട്രംപിന്റെ നിലപാട്.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഫണ്ട് ഉപയോഗിച്ചിരിക്കാമെന്ന് ട്രംപ് നേരത്തെ സൂചന നല്‍കിയിരുന്നു.
'21 മില്യണ്‍ ഡോളര്‍ എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയ്ക്കും വോട്ടര്‍മാരുടെ വോട്ടിനായി പോകുന്നു. ഇന്ത്യയിലെ വോട്ടര്‍മാരുടെ പോളിംഗിനായി ഞങ്ങള്‍ 21 മില്യണ്‍ ഡോളര്‍ നല്‍കുന്നു. ഞങ്ങള്‍ക്ക് ഇതിലെന്തു കാര്യം? എനിക്കും വോട്ടര്‍മാരുടെ എണ്ണം വേണം,' ട്രംപ് പറഞ്ഞു.
രാഷ്ട്രീയ ഭൂപ്രകൃതിയെ ശക്തിപ്പെടുത്തുന്നതിന് ബംഗ്ലാദേശിന് അനുവദിച്ച 29 മില്യണ്‍ ഡോളര്‍ യുഎസ്എഐഡി ഫണ്ടിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു, 'ബംഗ്ലാദേശില്‍ 29 മില്യണ്‍ ഡോളര്‍ ആരും കേട്ടിട്ടില്ലാത്ത ഒരു സ്ഥാപനത്തിലേക്ക് പോയി. രണ്ട് പേര്‍ മാത്രമാണ് ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്,'
എക്സില്‍ വീഡിയോ പോസ്റ്റ് ചെയ്ത ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
'തുടര്‍ച്ചയായ മൂന്നാം ദിവസവും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎസ്എഐഡി ഫണ്ടിംഗ് ശ്രമങ്ങളെക്കുറിച്ചുള്ള തന്റെ അവകാശവാദം ആവര്‍ത്തിച്ചു... എന്നാല്‍ സ്വന്തം രാജ്യം ചിലവിട്ടതിനെക്കുറിച്ച് അദ്ദേഹത്തിന് എന്തറിയാം? ഇന്ത്യന്‍ എക്സ്പ്രസ്സും വിഭ്രാന്തരായ ഇടതുപക്ഷവും തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ (ട്രംപിനേക്കാള്‍) അറിയാമെന്ന് കരുതുന്നു!' മാളവ്യ ട്വീറ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്