ചെന്നൈ: മക്കൾ നീതി മയ്യത്തിന്റെ എട്ടാം സ്ഥാപക ദിനത്തിൽ നടനും പാർട്ടി പ്രസിഡന്റുമായ കമൽഹാസൻ ചെന്നൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു.
ചെന്നൈയിലെ എംഎൻഎം ആസ്ഥാനത്ത് കമൽഹാസൻ പാർട്ടി പതാക ഉയർത്തി. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്‌നാടിന്റെ ചരിത്രപരമായ പോരാട്ടത്തെ അദ്ദേഹം അനുസ്മരിച്ചു. ഭാഷാ പ്രശ്‌നങ്ങളെ നിസ്സാരമായി കാണുന്നവർക്ക് കമൽഹാസൻ മുന്നറിയിപ്പ് നൽകി.
'ഒരു ഭാഷയ്ക്കുവേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ് തമിഴർ. അതിനാൽ അത് ഉപയോഗിച്ച് കളിക്കരുത്. കുട്ടികൾക്ക് പോലും ഏത് ഭാഷ വേണമെന്ന് അറിയാം. ഏത് ഭാഷ വേണമെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവർക്കുണ്ട്,' കമൽഹാസൻ പറഞ്ഞു.
പരാജയപ്പെട്ട രാഷ്ട്രീയക്കാരന്‍ എന്ന തനിക്കെതിരായ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. ‘ഞാന്‍ വളരെ വൈകി രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുകൊണ്ടുതന്നെ എനിക്ക് പരാജയം തോന്നുന്നുണ്ട്. 20 വര്‍ഷം മുമ്പ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരുന്നെങ്കില്‍, എന്റെ പ്രസംഗവും നിലപാടും വ്യത്യസ്തമാകുമായിരുന്നു,’ അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം പാര്‍ട്ടിയുടെ ശബ്ദം പാര്‍ലമെന്റില്‍ കേള്‍ക്കുമെന്നും അടുത്ത വര്‍ഷം അത് സംസ്ഥാന നിയമസഭയില്‍ മുഴങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷയിലെ പ്രാവീണ്യം നിർബന്ധമാക്കണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് സംസ്ഥാനങ്ങൾ കേന്ദ്രത്തിനെതിരെ തിരിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്