തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ അദാനി ഗ്രൂപ്പ് വീണ്ടും വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലെ 5000 കോടിയുടെ നിക്ഷേപത്തിന് പുറമെ 20000 കോടിയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് നടത്താൻ പോകുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
അടുത്ത അഞ്ച് വർഷം കൊണ്ട് 30000 കോടിയുടെ നിക്ഷേപം നടത്തുമെന്നും അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ കരൺ അദാനി വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയിൽ നടന്ന ഇൻവസ്‌റ്റ് കേരളയുടെ ഉദ്ഘാടന ചടങ്ങിലാണ് കരൺ അദാനി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 5500 കോടിയുടെ നിക്ഷേപം നടത്തുമെന്നും കരൺ അദാനി പറഞ്ഞു. നിലവിലെ യാത്രികരുടെ എണ്ണം 4.5 മില്യണിൽ നിന്ന് 12 മില്യണായി ഉയർത്തുകയാണ് ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്