ന്യൂഡെല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുക എന്ന ഉദ്ദേശത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി) ഇന്ത്യയിലേക്ക് 21 മില്യണ്‍ ഡോളര്‍ ഫണ്ട് അനുവദിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലില്‍ ഗുരുതരമായ ആശങ്ക ഉന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍.
ട്രംപിന്റെ അവകാശവാദങ്ങള്‍ ആഴത്തില്‍ ആശങ്കാജനകമാണെന്ന് പ്രതിവാര വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. വിഷയം ബന്ധപ്പെട്ട അധികാരികള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'യുഎസ്എഐഡിയുടെ ചില പ്രവര്‍ത്തനങ്ങളും ഫണ്ടിംഗും സംബന്ധിച്ച് യുഎസ് ഭരണകൂടം പുറത്തുവിട്ട വിവരങ്ങള്‍ ഞങ്ങള്‍ കണ്ടു. ഇത് വളരെ ആഴത്തില്‍ വിഷമിപ്പിക്കുന്നതാണ്. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടലുകളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്,' ജയ്സ്വാള്‍ പറഞ്ഞു.
സര്‍ക്കാര്‍ വിഷയം സജീവമായി പരിശോധിച്ചുവരികയാണെന്നും എന്നാല്‍ ഈ ഘട്ടത്തില്‍ വിശദമായ പരസ്യ പ്രസ്താവന നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ആഴ്ച ആദ്യം മിയാമിയില്‍ നടത്തിയ പ്രസംഗത്തില്‍, ഇന്ത്യയ്ക്കുള്ള യുഎസ്എഐഡി ഗ്രാന്റ് റദ്ദാക്കുന്നതായി ട്രംപ് പ്രഖ്യാപിക്കുകയും ജോ ബൈഡന്റെ നേതൃത്വത്തിലുള്ള മുന്‍ ഭരണകൂടം 'മറ്റൊരാളെ തിരഞ്ഞെടുക്കാന്‍' ഇന്ത്യയുടെ 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിക്കുകയാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്