ഹൈദരബാദ്: തെലങ്കാനയിലെ കോഴി ഫാമുകളിൽ അജ്ഞാത രോഗം പടരുന്നതായി റിപ്പോർട്ട്. ദിവസങ്ങൾക്കുള്ളിൽ 2500 ലേറെ കോഴികൾ ആണ് ചത്ത് വീണത് എന്നാണ് ലഭിക്കുന്ന വിവരം. തെലങ്കാനയിലെ വനപാർത്തിയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടർന്ന് പിടിച്ചത്.
മൂന്ന് ദിവസങ്ങൾക്കുള്ളിലാണ് വലിയ രീതിയിൽ ഇവിടെ കോഴികൾ ചത്ത് വീഴുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിന് പിന്നാലെ അധികൃതർ കോഴി ഫാമുകളിൽ പരിശോധന ആരംഭിച്ചു. വെറ്റിനറി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്.
ഫെബ്രുവരി16, 17, 18 മുതലാണ് കോഴികൾ നിന്ന നിൽപ്പിൽ വീണു ചാവാൻ തുടങ്ങിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആദ്യ ദിനത്തിൽ 117 കോഴികളും 17ന് 300 കോഴികളും ശേഷിച്ചവ 18ാം തിയതിയുമാണ് ചത്തത്. നേരത്തെ ഏതാനും കോഴികൾ ഇത്തരത്തിൽ ചത്തിരുന്നു. ഫാമുകൾ സന്ദർശിച്ച ഉദ്യോഗസ്ഥർ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്