പൂനെ : അപരിചിതരായ സ്ത്രീകൾക്ക് രാത്രിയിൽ വാട്സാപ്പ് സന്ദേശം അയക്കുന്നത് അധിക്ഷേപത്തിന് തുല്യമെന്ന് മുംബൈ സെഷൻസ് കോടതി.
കാണാൻ സുന്ദരിയാണ്, വിവാഹിതയാണോ? തുടങ്ങിയ സന്ദേശങ്ങൾ സ്ത്രീകളുടെ മാന്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി വ്യക്തമാക്കി.
മുനിസിപ്പൽ കോർപ്പറേൻ മുൻ അംഗമായ യുവതിക്ക് വാട്സാപ്പിലൂടെ അശ്ലീലച്ചുവയിൽ സന്ദേശമയച്ചെന്ന കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
രാത്രി 11 മണിക്കും 12:30-നുമിടയില്‍ അയച്ച വാട്‌സാപ്പ് മെസേജുകളില്‍ പരാതിക്കാരിയുടെ ബാഹ്യ സൗന്ദര്യത്തെ പറ്റിയും വിവാഹത്തെപ്പറ്റിയും സന്ദേശം അയച്ചയാൾ ആവർത്തിച്ച് ചോദിച്ചതായി കോടതി കണ്ടെത്തി.
2022 ൽ ഇതേ കേസിൽ കീഴ്കോടതി പ്രതിയെ കുറ്റകാരനായി കണ്ടെത്തി മൂന്ന് മാസം തടവിന് വിധിച്ചിരുന്നു. തുടർന്ന് കീഴ്ക്കോടതി നടപടിയെ ചോദ്യം ചെയ്താണ് ആരോപണവിധേയൻ സെഷൻസ് കോടതിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്