വാഷിംഗ്ടൺ: യുഎസ് സൈനിക നേതൃത്വത്തിൽ അഴിച്ചുപണിയുമായി ട്രംപ്. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാനായ വ്യോമസേന ജനറൽ സി ക്യു ബ്രൗണിനെ ട്രംപ് പുറത്താക്കി.
അദ്ദേഹത്തോടൊപ്പം അഡ്‌മിറൽമാരെയും ജനറൽമാരെയും പുറത്താക്കി. ബ്രൗണിന്റെ പിൻഗാമിയായി വിരമിച്ച ലെഫ്റ്റനന്റ് ജനറൽ ഡാൻ റാസിൻ കെയ്‌നിനെ നാമനിർദ്ദേശം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ആദ്യ വനിതയായ അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റി വഹിച്ചിരുന്ന യുഎസ് നാവികസേനാ മേധാവി സ്ഥാനത്തെയും വ്യോമസേനാ വൈസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തെയും പ്രസിഡന്റ് മാറ്റിസ്ഥാപിക്കുമെന്ന് പെന്റഗൺ അറിയിച്ചു.
ട്രംപിന്റെ തീരുമാനം പെന്റഗണിൽ പ്രക്ഷോഭത്തിന് തുടക്കമിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രതിരോധ വകുപ്പിലെ ചില പുറത്താക്കലുകള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, ഈ നീക്കങ്ങള്‍ പെന്റഗണെ ഞെട്ടിച്ചിരിക്കുകയാണ്.
കൂടാതെ കമാന്‍ഡര്‍ ഇന്‍ ചീഫായ പ്രസിഡന്റിന് സൈന്യത്തിനുമേലുള്ള പിടി മുറുകിയതിനുപുറമെ ഭരണകൂടത്തെ വിമര്‍ശിച്ച മറ്റ് ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും കരിയറിന് ഇനി എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ത്തുന്നു.
2023 ഒക്ടോബർ ഒന്നാം തീയതിയാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ചെയർമാനായി സി.ക്യു ബ്രൗൺ നിയമിതനാവുന്നത്. ചെയർമാൻ ആകുന്നതിന് മുമ്പ് യു.എസ് എയർഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിയാണ് അദ്ദേഹം വഹിച്ചിരുന്നത്.
യു.എസിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള മിലിറ്ററി ഓഫീസറാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്. പ്രസിഡന്റിനേയും ഡിഫൻസ് സെക്രട്ടറിയേയും നാഷണൽ സെക്യൂരിറ്റി കൗൺസിലിനും ഉപദേശം നൽകുന്നത് അദ്ദേഹമാണ്. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ കറുത്ത വർഗക്കാരനാണ് സി.ക്യു ബ്രൗൺ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്