വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ കാഷ് പട്ടേലിനെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) പുതിയ ഡയറക്ടറായി യുഎസ് സെനറ്റ് അംഗീകരിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നോമിനിയായ പട്ടേലിന് 51-49 വോട്ടുകള്‍ക്കാണ് യുഎസ് സെനറ്റ് അംഗീകാരം നല്‍കിയത്. ഡെമോക്രാറ്റുകളുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കാഷ് പട്ടേലിന്റെ തിളങ്ങുന്ന വിജയം. റിപ്പബ്ലിക്കന്‍മാരായ സൂസന്‍ കോളിന്‍സും ലിസ മുര്‍കോവ്സ്‌കിയും ഡെമോക്രാറ്റുകള്‍ക്കൊപ്പം പട്ടേലിനെതിരെ വോട്ട് ചെയ്‌തെങ്കിലും ഫലം അട്ടിമറിക്കാനായില്ല.
സെനറ്റ് സ്ഥിരീകരണ ഹിയറിംഗിനിടെ, എഫ്ബിഐയില്‍ രാഷ്ട്രീയവല്‍ക്കരണം ഉണ്ടാകില്ലെന്നും പ്രതികാര നടപടികളൊന്നുമുണ്ടാവില്ലെന്നും പട്ടേല്‍ വ്യക്തമാക്കി. തീവ്ര റിപ്പബ്ലിക്കന്‍ പക്ഷപാതിയായ കാഷ് പട്ടേല്‍, എഫ്ബിഐയെ ഉപയോഗിച്ച് പ്രസിഡന്റ് ട്രംപിന്റെ രാഷ്ട്രീയ ശത്രുക്കളെ വേട്ടയാടാം എന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചിരുന്നു.
10 വര്‍ഷത്തേക്കാണ് എഫ്ബിഐ തലവന്റെ നിയമനം. എന്നാല്‍ പ്രസിഡന്റ് ആഗ്രഹിച്ചാല്‍ ഏത് സമയത്തും എഫ്ബിഐ ഡയറക്ടറെ മാറ്റാം. 2017 ല്‍ എഫ്ബിഐ തലപ്പത്തെത്തിയ ക്രിസ് റേയെ മാറ്റുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ അദ്ദേഹം രാജിവെച്ചൊഴിഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്