തിരുവനന്തപുരം: സമരംചെയ്യുന്ന ആശാ പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ച് മഹിളാകോണ്‍ഗ്രസ് ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ വസതിയിലേക്ക് മാർച്ച് നടത്തി.
മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. 25 ഓളം വരുന്ന പ്രവർത്തകർ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് പന്തംകൊളുത്തി പ്രകടനവുമായി എത്തി.
ആരോഗ്യ മന്ത്രി രാജിവയ്ക്കണം എന്നത് അടക്കമുള്ള ആവശ്യം ഉന്നയിച്ചായിരുന്നു മാർച്ച്. പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് മന്ത്രിയുടെ വസതിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്