ചെങ്ങന്നൂര്‍: 500 രൂപ നല്‍കി 50 രൂപയ്ക്ക് പെട്രോള്‍ അടിച്ചു. ബാക്കി തുക നല്‍കാന്‍ താമസിച്ചതിന് പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ചവശനാക്കിയ രണ്ട് പേര്‍ അറസ്റ്റില്‍.
പമ്പ് ജീവനക്കാരന്‍ കാരക്കാട് പുത്തന്‍വീട്ടില്‍ മണി (67) ക്കാണ് മര്‍ദനമേറ്റത്.
പത്തനംതിട്ട കോട്ടങ്കല്‍ കുളത്തൂര്‍ മാലംപുഴത്തുഴത്തില്‍ വീട്ടില്‍ അജു അജയന്‍ (19), ബിജു ഭവനത്തില്‍ ബിനു (19) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 19 ന് രാത്രി 12.30 ന് നനന്ദാവനം ജംഗ്ഷന് സമീപത്തെ പമ്പിലാണ് സംഭവം. ബൈക്കിലെത്തിയ പ്രതികള്‍ 500 രൂപ നല്‍കിയ ശേഷം 50 രൂപയ്ക്ക് പെട്രോള്‍ അടിക്കുകയായിരുന്നു.
ബാക്കി തുക തിരിച്ചുനല്‍കാന്‍ വൈകിയതിനാണ് പമ്പ് ജീവനക്കാരനെ യുവാക്കള്‍ മര്‍ദിച്ചത്. സിസിടിവി കാമറ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്