കൊച്ചി: ഫോർട്ട് കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് വിദേശ വനിതയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. അമേരിക്കയിൽ നിന്നെത്തിയ 55കാരിയായ ഓർലിനാണ് പരിക്കേറ്റത്. ഓർലിന്റെ തലക്കാണ് പരിക്ക് പറ്റിയത് എന്നാണ് ലഭിക്കുന്ന വിവരം.
ഫോർട്ട് കൊച്ചി കടപ്പുറത്തേക്കുള്ള പ്രവേശനകവാടത്തിന്റെ അടുത്തായുള്ള കുഴിയിൽ തട്ടിയാണ് ഓർലിൻ വീണത്. ഉടൻ തന്നെ ഓർലിയെ ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചുവെന്നാണ് വിവരം.
അതേസമയം മികച്ച ബീച്ചുകളുടെ പട്ടികയിൽ ഇടം പിടിച്ച ഫോർട്ടുകൊച്ചി ബീച്ചിൽ കോടികൾ മുടക്കിയിട്ടും ശോച്യനീയാവസ്ഥയ്ക്ക് മാത്രം മാറ്റമില്ല. ടൂറിസം സീസൺ തുടങ്ങിയിട്ടും വിരലിൽ എണ്ണാവുന്ന വിദേശികൾ മാത്രമാണ് കൊച്ചിയിൽ എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്