വാഷിംഗ്ടണ്‍ ഡിസി : ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് പരസ്പര താരിഫ് ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ രാജ്യങ്ങള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന അതേ താരിഫ് തിരിച്ചും ഈടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ നീതി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് പരസ്പര താരിഫ് ചുമത്തുന്നതെ'ന്ന് ട്രംപ് വ്യക്തമാക്കി. പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
യുഎസില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്ക് ഇന്ത്യ വളരെ ഉയര്‍ന്ന തീരുവ ചുമത്തുന്നുണ്ട്. പരസ്പരമുള്ള താരിഫ് സമ്പ്രദായത്തിന് കീഴില്‍, അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന അതേ നിലവാരത്തിലുള്ള താരിഫ് ഇന്ത്യന്‍ ഇറക്കുമതിക്ക് അമേരിക്കയും ചുമത്തും. ഇന്ത്യയുടെ മുന്‍കാല വ്യാപാര നയങ്ങള്‍ എടുത്തുകാണിച്ചാണ് പരസ്പര താരിഫുകളില്‍ ധാരണയിലെത്തിയത്. ഉയര്‍ന്ന താരിഫ് നയങ്ങള്‍ സംരംഭകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിനാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്.
അമിതമായ ഇറക്കുമതി തീരുവകള്‍ മറികടക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ വിദേശത്ത് നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നിര്‍ബന്ധിതരായതിന്റെ ഉദാഹരണമാണ് ഹാര്‍ലി-ഡേവിഡ്സണ്‍ എന്നും ട്രംപ് ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്