വാഷിംഗ്‌ടൺ: ഇലോൺ മസ്കിന് പിന്നാലെ നാസി സല്യൂട്ടുമായി വിവാദത്തിലായി ട്രംപിന്റെ വിശ്വസ്തനും വൈറ്റ്ഹൗസിലെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റുമായ സ്റ്റീവ് ബാനൻ.
വ്യാഴാഴ്ച കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെ സ്റ്റീവ് ബാനൻ നടത്തിയ വിവാദ നാസി സല്യൂട്ട് ആണ് വിവാദത്തിലായിരിക്കുന്നത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 'അമേരിക്കയുടെ ഭാവി വീണ്ടും മഹത്തരമാക്കുക ഡോണാൾഡ് ട്രംപ് ആണ്. ഒരു രാജ്യത്തിന്റെ ചരിത്രത്തിൽ ഒറ്റയൊരിക്കൽ മാത്രമേ ട്രംപിനെ പോലെ ഒരാൾ ഉണ്ടാവുകയുള്ളൂ. വി വാണ്ട് ട്രംപ്. വി വാണ്ട് ട്രംപ്’- എന്ന് പറഞ്ഞുകൊണ്ടാണ് സ്റ്റീവ് ബാനൻ നാസി സല്യൂട്ട് നടത്തിയത്.
റിപ്പബ്ലിക് പാർട്ടിക്ക് അകത്ത് തീവ്ര വലതുപക്ഷ സ്വാധീനം എത്രത്തോളം ഉണ്ട് എന്നതിന്റെ നേർക്കാഴ്ചയാണ് ഇതെന്ന വിമർശനവും ശക്തമായി ഉയർത്തപ്പെടുന്നുണ്ട്. സമാനമായ രീതിയിൽ നാസി സല്യൂട്ട് നടത്തിയതിന് ഇലോൺ മസ്ക് കടുത്ത വിമർശനം നേരിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്