വാഷിംഗ്ടണ്‍: ധാതുസമ്പത്ത് വിട്ടുകൊടുത്തില്ലെങ്കില്‍ എലോണ്‍ മസ്‌കിന്റെ സുപ്രധാനമായ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സിസ്റ്റം ഉക്രെയ്്‌ന് നിഷേധിക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നെന്ന് റിപ്പോര്‍ട്ട്. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ പ്രാരംഭ നിര്‍ദ്ദേശം ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി നിരസിച്ചിരുന്നു. തുടര്‍ന്ന് യുഎസും ഉക്രെയ്ന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ചര്‍ച്ചയിലാണ് സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്കിലേക്കുള്ള ഉക്രെയ്നിന്റെ പ്രവേശനം ചര്‍ച്ചയായത്.
യുദ്ധത്തില്‍ ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്ന ഉക്രെയ്‌നും ഉക്രെയ്ന്‍ സൈന്യത്തിനും സ്റ്റാര്‍ലിങ്കാണ് നിര്‍ണായക ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നത്. സ്റ്റാര്‍ലിങ്ക് നഷ്ടപ്പെടുന്നത് ഉക്രെയ്‌ന് വളരെ വലിയ പ്രഹരമായിരിക്കും.
യുഎസ് പ്രത്യേക ഉക്രെയ്ന്‍ ദൂതന്‍ കീത്ത് കെല്ലോഗും സെലെന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ വ്യാഴാഴ്ച ഈ വിഷയം വീണ്ടും ഉന്നയിക്കപ്പെട്ടു. ധാതുക്കള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു കരാറില്‍ എത്തിയില്ലെങ്കില്‍, സ്റ്റാര്‍ലിങ്ക് സേവനം നിര്‍ത്തിവെക്കേണ്ടി വരുമെന്ന് കെല്ലോഗ് വ്യക്തമാക്കി.
യുക്രെയിനില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ ധാതു സമ്പത്ത് വാഷിംഗ്ടണിന് യുദ്ധകാല സഹായത്തിനായി തിരിച്ചടയ്ക്കണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ ആവശ്യം സെലെന്‍സ്‌കി നിരസിച്ചിരുന്നു. യുഎസ് പ്രത്യേക സുരക്ഷാ ഗ്യാരണ്ടികളൊന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
2022 ഫെബ്രുവരിയിലെ അധിനിവേശത്തിന് ശേഷം റഷ്യ നശിപ്പിച്ച ആശയവിനിമയ സേവനങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനായി മസ്‌ക് ആയിരക്കണക്കിന് സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളാണ് ഉക്രെയ്‌നിലേക്ക് എത്തിച്ചത്. ഉക്രെയ്നിലെ ഒരു ഹീറോ ആയി വാഴ്ത്തപ്പെട്ട മസ്‌ക് പിന്നീട് 2022 ലെ ശരത്കാലത്തില്‍ ഒരു തവണ ആക്സസ് വെട്ടിക്കുറച്ചു. പിന്നീട് യുദ്ധത്തിന്റെ ഒരു വിമര്‍ശകനായി അദ്ദേഹം മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്